Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് 15 ഡി വൈ എസ് പിമാർക്ക് സ്ഥലം മാറ്റം; എ.ജെ തോമസ് പാലാ ഡി വൈ എസ് പി


കോട്ടയം : സംസ്ഥാനത്ത് 15  ഡി വൈ എസ് പിമാർക്ക് സ്ഥലം മാറ്റം. കോട്ടയത്ത് പാലായിലും വൈക്കത്തും ഡിവൈഎസ്പിമാർക്കും സ്ഥലം മാറ്റം. വൈക്കം ഡി വൈ എസ് പി എ.ജെ തോമസ് പാലാ ഡി വൈ എസ് പിയാകും. 


പാലാ ഡി വൈ എസ് പി ഗിരീഷ് പി. സാരഥി ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി ആകും. നെയ്യാറ്റിൻകര ഡിവൈഎസ് പി എസ് ശ്രീകാന്ത് കൊല്ലം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആകും. 


വി.വി മനോജ് കാസർകോട് നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് ഒന്നാം യൂണിറ്റിൽ എത്തും. വി.കെ രാജു പാലക്കാട് നിന്ന് തൃശൂർ റൂറൽ ഡി വൈ എസ് പി ആകും. കെ.അഷറഫ് കൊണ്ടോട്ടിയിൽ നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് രണ്ടാം യൂണിറ്റിൽ എത്തും. ടി.പി ജേക്കബ് കൽപ്പറ്റയിൽ നിന്നും കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറും.


മട്ടാഞ്ചേരിയിൽ നിന്നും ബാബു കുട്ടനെ എറണാകുളം വിജിലൻസിലേയ്ക്ക് മാറ്റും. ടി.ബി വിജയൻ ചേർത്തലയിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ എത്തും. കെ.എസ് പ്രശാന്ത് തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിജിലൻസ് സ്പെഷ്യൽ ഒന്നാം യുണിറ്റ് തിരുവനന്തപുരം ഒന്നാം ഓഫിസിൽ എത്തും.


സി.ജി ജിം പോളിന് തൃശൂർ സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലും വിജിലൻസ് തൃശൂരിലേയ്ക്കാണ് മാറ്റം. പി.എസ് സുരേഷിനെ തൃശൂർ വിജിലൻസിൽ നിന്നും ഒല്ലൂരിലേയ്ക്കാണ് മാറ്റുന്നത്. കെ.സി സേതു ഒല്ലൂരിൽ നിന്നും തൃശൂർ സിറ്റിയിലേയ്ക്കു മാറ്റി. കെ.സജീവ് എസ്.എസ്.ബി പത്തനംതിട്ടയിൽ നിന്നും ക്രൈം ബ്രാഞ്ച് തിരുവനന്തപുരത്തേയ്ക്ക് മാറി. എസ്. അൻഷാദ് വിജിലൻസ് എറണാകുളത്ത് നിന്ന് പത്തനംതിട്ട എസ്.എസ്.ബിയിലേയ്ക്കാണ് മാറുന്നത്.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്