പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി മണ്ണനാനിയിൽ കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ കോട്ടാങ്ങൽ പൂക്കുറുഞ്ഞിയിൽ യൂസഫ്(45), ഓട്ടോയാത്രക്കാരായ കോട്ടാങ്ങൽ പനച്ചിക്കൽ ബീന(48), മകൾ റസീന(23), റസീനയുടെ മകൾ ഇവാന(മൂന്നര), കാർ ഓടിച്ച പത്തനംതിട്ട കുളത്തൂർ അമ്പാട്ട് ജോസ്(62) എന്നിവർക്കാണ് പരിക്ക്.
ബുധനാഴ്ചയാണ് അപകടം. കാർ ഓടിച്ച ജോസിന് രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം മൂലം കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.






