പാലാ സെൻറ് തോമസ് കോളേജ് മലയാള വിഭാഗം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളായി കോളേജിൽ അംഗണത്തിൽ നടത്തിവന്നിരുന്ന കലാപരിപാടികൾ പൊതുസമ്മേളനത്തോടെ സമാപിച്ചു.
സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജയിംസ് ജോൺ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിലായി പുസ്തകമേള, കാവ്യോത്സവം, ഗാന വിരുന്ന്, ഓട്ടൻ തുള്ളൽ വിവിധ കലാമത്സരങ്ങൾ എന്നിവയും നടന്നു.
ഓട്ടൻതുള്ളൽ കലാകാരനായ സന്തോഷ് എം കെ വേദിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു പരിചയപ്പെടുത്തി മലയാള വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. ഡേവിസ് സേവ്യർ, അനന്തു ദീപു, ജൂലിയറ്റ് സാബു, സിജു ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







