ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പാലാ കോർട്ട് സെന്റർ യൂണിറ്റ് സമ്മേളനം മിൽക്ക്ബാർ ഓഡിറ്റോറിയത്തിലെ അഡ്വ. കെ.എസ്. കൃഷ്ണൻകുട്ടിനായർ നഗറിൽ നടന്നു. ജില്ലാ സെക്രട്ടറി അഡ്വ. വി ജയപ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു.
നവംബർ 12 ന് കോട്ടയത്തു ചേരുന്ന എ ഐ എൽ യു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 7 കോർട്ട് സെന്ററുകളിലും സമ്മേളനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് പാലായിലും സമ്മേളനം നടന്നത്.
യൂണിറ്റ് പ്രസിഡന്റ് എം.വി സോമിച്ചൻ അദ്ധ്യക്ഷനായിരുന്നു. ബാർ കൗൺസിൽ ഓഫ് കേരള വൈസ് ചെയർമാൻ അജിതൻ നമ്പൂതിരി, ജോഷി ജേക്കബ്, എസ് ഹരി, വി.വി ഗീത, കെ.പി സത്യരത്നകുമാർ, വി.ജി വേണുഗോപാൽ, കെ രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയാണ് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.






