ഈരാറ്റുപേട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നടത്തിയ റെയിഡിൽ വൻകഞ്ചാവ് ശേഖരം പിടിച്ചെടുത്തു.
രണ്ട് കിലോയിൽ അധികം കഞ്ചാവാണ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞുനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്.
എംഇഎസ് കവലയിലുള്ള ഇവരുടെ താമസ സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. തമ്പാക്ക് അടക്കം മറ്റു ലഹരിപദാർത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.






