മേവട സുഭാഷ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ പൊതുസമ്മേളനവും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു. സമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ എസ്എച്ച്ഒ കെപി തോംസൺ
മുഖ്യപ്രഭാഷണം നടത്തി.
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേവട സുഭാഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ മേവട ജംഗ്ഷനിലാണ് പരിപാടി നടന്നത്.
കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുഭാഷ് ഗ്രന്ഥശാല സെക്രട്ടറി റ്റി.സി ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ റ്റി.എസ് ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മനുഷ്യചങ്ങലയിൽ മാണി സി കാപ്പൻ എംഎൽഎയും, എസ്എച്ച്ഒ കെപി തോംസണും പങ്കാളികളായി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും നാട്ടുകാരും ലൈബ്രറി അംഗങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും മനുഷ്യ ചങ്ങലയിൽ അണിചേർന്നു. നേതൃസമിതി കൺവീനർ വേണുഗോപാൽ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.






