Hot Posts

6/recent/ticker-posts

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


2022– 2023 അധ്യയന വർഷത്തിലെ എസ്എസ്എൽസി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ  2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. 


നാലര ലക്ഷത്തിലധികം വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മുല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കും. പരീക്ഷാഫലം 2023 മേയ് പത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് തീരുമാനം. എസ്എസ്എൽസിക്കു 70 മൂല്യനിർണയ ക്യാംപുകളാണ് ഉണ്ടാവുക. 9,762 അധ്യാപകർ ഈ ക്യാംപുകളിൽ  മൂല്യനിർണയത്തിനായി എത്തും.


ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  പരീക്ഷകൾ  2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. പ്ലസ്‌വൺ, പ്ലസ്‌ടു,  വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. പ്ലസ്‌ടു പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കും.


ഒൻപത് ലക്ഷത്തിലധികം വിദ്യാർഥികൾ പ്ലസ്‌വൺ, പ്ലസ്ടു പൊതുപരീക്ഷകളും 60,000 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കൻഡറി,  വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മേയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറിക്ക്  82 മൂല്യനിർണ്ണയ ക്യാംപുകളാണ് ഉണ്ടാവുക. 24,000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 8 മൂല്യനിർണയ ക്യാംപുകൾ ഉണ്ടാവും. അതിൽ 3,500  അധ്യാപകർ മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുക്കും.


ഏപ്രില്‍ മൂന്നിന്  മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. 

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു