Hot Posts

6/recent/ticker-posts

ഏറ്റുമാനൂരിലെ 82 റോഡുകൾ ബി.എം, ബി.സി നിലവാരത്തിലേക്ക്: മന്ത്രി വി.എൻ വാസവൻ


ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ 82 റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കാൻ തീരുമാനമായതായും 20 റോഡുകൾ പൂർത്തീകരിച്ചതായും സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 


ഏറ്റുമാനൂർ- പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ പുന്നത്തുറ റോഡിൽ കമ്പനിക്കടവിൽ മീനച്ചിലാറിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


കാരിത്താസ് ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടിവ് എൻജിനീയർ സിസിലി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.


അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, നഗരസഭാംഗം ഇ.എസ് ബിജു, ഏറ്റുമാനൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് വിശ്വനാഥൻ, നഗരസഭാംഗം പ്രിയ സജീവ്, ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ്, ഗ്രാമപഞ്ചായത്തംഗം ജോണി കുര്യൻ എടേട്ട്, കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, ടോമി നരിക്കുഴി, സുരേഷ് നായർ, പാലം നിർമാണ കമ്മറ്റി ജനറൽ കൺവീനർ പി.സി വർഗീസ് എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്