Hot Posts

6/recent/ticker-posts

ഒത്തുചേരലിൻ്റെ ആവേശക്കടലായി 'പാലാ നഗരം'


പാലാ: കോവിഡ് നഷ്ടമാക്കിയ ഇടവേളയ്ക്കു ശേഷം പാലാ പട്ടണം പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ആറാടി. നഗരസഭയുടെ 75-ാം വാർഷികത്തോടനുബദ്ധിച്ച് സാംസ്കാരിക ഘോഷയാത്ര ജോസ് കെ മാണി എംപി ഫ്ലാഗ് ഓഫ് ചെയ്തു. പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ അങ്കളത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ളാലം പാലം ചുറ്റി റിവ്വർവ്യൂ റോഡ് വഴി മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേർന്നു.


വാദ്യമേളങ്ങളും പാലാ മരിയ സദനവും, ജനമൈത്രി പോലീസും, കെ.എം മാണി സ്മാര ജനറൽ ആശുപത്രിയും, കൃഷി വകുപ്പും, വനിതാ ശിശു വികസനം, ഹരിത കർമ്മ സേന, കുടുംബ ശ്രീ, ഹോമിയോ ആശുപത്രി, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും ഫ്ലാഷ് മോബുകളും റാലിക്ക് കൊഴുപ്പേകി. 



ഒരേ വസ്ത്രങ്ങണിഞ്ഞ നരസഭാജീവനക്കാരും, മലയാളി മങ്കമാരായി എത്തി ആഘോഷത്തിൻ്റെ ഭാഗമ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ആശാ വർക്കേഴ്സ്, തൊഴിലുറപ്പുകാർ, മുതലായവർ സ്പോർട്സ് ജഴ്സി അണിഞ്ഞ കായിക താരങ്ങൾ, റോളർ സകേറ്റിംഗ്, എൻ സി സി, സ്കൗട്ട് തുടങ്ങി ആയിരങ്ങൾ നഗരസഭയുടെ പ്ലാറ്റിനും ജൂബിലിയുടെ ഭാഗമായി അണിചേർന്നു. 


ടൗൺ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക സഹകരണ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. മന്ത്രി റോഷി അഗസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്തു. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എംപി ജൂബിലി സന്ദേശം നൽകി. മാണി സി കാപ്പൻ എംഎൽഎ സമ്മാന ദാനം നടത്തി.



വക്കച്ചൻ മാറത്തിൽ എക്സ് എംപി, വൈസ് ചെയർമാൻ സിജി പ്രസാദ്, ബിജു പാലപ്പടവില്‍ (കോ.ഓര്‍ഡിനേറ്റര്‍), സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു തുരുത്തന്‍, ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍, നീനാ ചെറുവളളി, തോമസ് പീറ്റര്‍, വിവിവിധ സംഘടനാ നേതാക്കളായ പ്രൊഫ.ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, സണ്ണി ഡേവിഡ്, സതീഷ് ചൊള്ളാനി, നാരായണൻ സമ്പൂതിരി, പി.എം ജോസഫ്, റോബിൻ കെ അലക്സ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, സി.പി ചന്ദ്രൻ നായർ, എം സ് ശശിധരൻ, ബിനു പുളിക്കണ്ടം, ലീനാ സണ്ണി, ബിജി ജോജോ, ജോസിൻ ബിനോ, സതി ശശികുമാർ, ജോസ് ചീരാംകുഴി, സിജി ടോണി, ലിജി ബിജു, ജോസ് എടേട്ട്, സസ്യാ ആർ, ആനി ബിജോയി, ലിസ്സിക്കുട്ടി മാത്യു, മായാ രാഹുൽ, വി.സി പ്രിൻസ്, സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, മായാപ്രദീപ്, ഷീബാ ജിയോ, ജൂഹി മരിയ ടോം തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ മുനിസിപ്പൽ ടൗൺ ഹാളിൽ കുടുംബശ്രീ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളും സമ്മേളനവും നടന്നു. വൈകുന്നേരം കണ്ണിനും കാതിനു വിസ്മയം തീർത്തു കൊണ്ട് ആ വി പാർക്കിൽ ഡി ജെ നൈറ്റ്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്