കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ 27 ഞായറാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ മുപ്പത്തിയാറാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തും. രാവിലെ 9.45 ന് വിശുദ്ധ കുർബാന, ഒപ്പിസ് പ്രാർത്ഥന.
തുടർന്ന് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സൺഡേ സ്കൂളിലെ ബ്ലൂ ഹൗസ് നേതൃത്വം നൽകും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും.
ജോയൽ ആമിക്കാട്ട് അനുസ്മരണപ്രഭാഷണം നടത്തും. തെരെസ് കൊന്നക്കൽ, റോസ് കണ്ണൻചിറ, സെബിൻ താച്ചാർകുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. സിസ്റ്റർ ക്രിസ്ത്യൻ പാറേന്മാക്കൽ, ജെസ്വിൻ ചതിയാലിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഷൈനി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.