Hot Posts

6/recent/ticker-posts

കമ്മിഷന്‍ വെട്ടിക്കുറച്ച നടപടി; പ്രതിഷേധം ശക്തമാക്കി റേഷന്‍ വ്യാപാരികള്‍


26ന് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള കടകള്‍ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിന് പുറമേ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്താനുള്ള ആലോചനയിലാണ് റേഷന്‍  വ്യാപാരി സംഘടനകള്‍. ഒക്ടോബറിലെ കമ്മിഷന്‍ കുടിശികയും കൊവിഡ് കാലത്ത് പത്ത് മാസം വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മിഷനും കുടിശികയാണ്. 


ഇതില്‍ കൊവിഡ് സമാശ്വാസ കിറ്റ് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. 45 ക്വിന്റല്‍ വരെ റേഷന്‍ ധാന്യം ഒരു മാസം വില്‍ക്കുന്ന വ്യാപാരിക്ക് 18000 രൂപയും, അതിന് മുകളില്‍ വില്‍ക്കുന്നവര്‍ക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷന്‍ ഇനത്തില്‍ നല്‍കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്മീഷന്‍ തുക ഏറെ വൈകിയാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്.


കട വാടക, സെയില്‍സ്മാന്റെ വേതനം തുടങ്ങിയ ചെലവുകളും വ്യാപാരികളാണ് വഹിക്കേണ്ടത്. 2018ല്‍ വേതനം അനുവദിക്കുമ്പോൾ
ആദ്യം അടിസ്ഥാന പാക്കേജ് 16,000 രൂപയും തുടര്‍ന്ന് 18,000 രൂപയുമാണ് അനുവദിച്ചത്. ഒരു വര്‍ഷത്തിന് ശേഷം കാലോചിതമായ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.


സംയുക്ത സമര സമിതിയുടെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി 26 തീയതി ശനിയാഴ്ച റേഷൻ വ്യാപാരികൾ കടയടപ്പ് സമരം നടത്തും.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി