Hot Posts

6/recent/ticker-posts

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കുമരകത്ത്


കുമരകം ലയൺസ് ക്ലബ്  എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കുമരകത്ത് സംഘടിപ്പിക്കും.  ജെട്ടിയിലെ ലയൺസ് ക്ലബ്ബ് ഹാളിൽ  26 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 1 മണി വരെയാണ് ക്യാംപ്. 


വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും, മെഡിക്കൽ പരിശോധനയും,  മരുന്നു വിതരണവും ക്യാമ്പിൽ സൗജന്യമായി ലഭ്യമായിരിക്കും. കുമരകം ലയൺസ് ക്ലബ്ബ്  പ്രസിഡന്റ് ലയൺ അശ്വതി ജോയി പൗവ്വത്ത് അധ്യക്ഷത വഹിക്കും. 



പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോയി പൗവ്വത്ത് മുഖ്യാതിഥിയാകും.  ശ്വാസകോശമായ സംബന്ധമായ രോഗങ്ങൾ മറ്റു ജനറൽ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടൊപ്പം ബി പി , ബി എം ഐ , ജി ആർ ബി എസ് , പി എഫ് റ്റി തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് അശ്വതി ജോയി അറിയിച്ചു. 


വിശദ വിവരങ്ങൾക്ക് - +91 94469 21609


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം