വടക്കാഞ്ചേരി: പാലക്കാട് സൗത്ത് സ്റ്റേഷൻ എസ്.ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.ഐ മുനിദാസിനെ (49) ആണ് വടക്കാഞ്ചേരിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.
വ്യാഴാഴ്ച ജോലിക്കെത്താത്തതിനാൽ പാലക്കാട് സ്റ്റേഷനിൽനിന്നും ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുനിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന അമ്മ രോഗബാധയെത്തുടർന്ന് ആശുപത്രിയിലും തുടർന്ന് സഹോദരന്റെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. വടക്കാഞ്ചേരി സിഐ കെ.മാധവൻകുട്ടി സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
