നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.
വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു. കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്ന ഇതിന്റെ പേരിലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം പരമാവധി ക്ഷമിച്ചു എന്നാണ് അർത്ഥം.
