പ്രൊഫസർ കെ എം ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനായി ഡോ. ശശി തരൂർ എംപി പാലായിലെത്തുന്നു. ഡിസംബർ മൂന്നാം തീയതി പാലാ മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി.
മുൻ ഗവർണർ, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി സമൂഹത്തിന്റെ സർവ്വതലങ്ങളിലും പ്രവർത്തിച്ച പ്രൊഫ. കെ.എം. ചാണ്ടിയുടെ അനുസ്മരണാർത്ഥം നടത്തുന്ന സമ്മേളനത്തിൽ പ്രഭാഷണത്തിനായാണ് ഡോക്ടർ ശശി തരൂർ പാലായിൽ എത്തുന്നത്.
ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 23-ാമത് പ്രഭാഷണമാണ് ഡോ. ശശി തരൂര്‍ നിര്‍വഹിക്കുന്നത്. ആഗോളവത്ക്കരിക്കപ്പെട്ട മലയാളി എന്ന വിഷയത്തെക്കുറിച്ചാണ് പ്രഭാഷണം. സമ്മേളനം പാലാ രൂപത ബിഷപ്പ് റവ.ഡോക്ടർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.






