Hot Posts

6/recent/ticker-posts

ഇടുക്കി എയർസ്ട്രിപ്പ് അഭിമാന മുഹൂർത്തം; തുടർപദ്ധതികൾ വൈകാതെയെന്ന് മന്ത്രി


ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾ യാഥാർഥ്യമാക്കി ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കിയ ദൗത്യം എൻസിസിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂർത്തമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. 


പൈലറ്റ് പാലക്കാട്ടുകാരൻ കൂടിയായ എൻസിസി കമാൻഡിങ് ഓഫിസർ എ.ജി.ശ്രീനിവാസ്, കോ-പൈലറ്റ് ഉദയ് രവി, എൻസിസി നേതൃത്വം, പദ്ധതിയിൽ സഹകരിച്ച മറ്റെല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദനവും കടപ്പാടും അറിയിച്ചു.


ഒരു വർഷത്തിനിടയിലെ പല പരീക്ഷണപരാജയങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് മുൻപേ നിശ്ചയിച്ച ദൗത്യം ഗംഭീരമായി വിജയിപ്പിച്ചിരിക്കുന്നത്.


 എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനൊപ്പം തന്നെ, അടിയന്തരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള പൊതുകാര്യങ്ങൾക്കും ഉപകരിക്കുമെന്നതാണ് പദ്ധതി കാലവിളംബമോ സാങ്കേതികതടസ്സങ്ങളോ വിലങ്ങാവാതെ മുന്നോട്ടുനീക്കാൻ പ്രേരണയായത്.


ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരസാധ്യതകളിലേക്കും ഇതിന് ഭാവിയിൽ വഴി തുറക്കാനാവും. ട്രയൽ ലാൻഡിങ്ങിനു ശേഷമുള്ള റിപ്പോർട്ട് എത്രയും പെട്ടെന്നുതന്നെ എൻസിസി സമർപ്പിക്കും. പദ്ധതി പരിപൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ തൊട്ടുപിന്നാലെ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു