നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ സംഘടിപ്പിക്കുന്ന 'നിയുക്തി 2022' മെഗാ തൊഴിൽമേള നാളെ നടക്കും.
പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാണി സി കാപ്പൻ എം ൽ എ മേള ഉദ്ഘാടനം ചെയ്യും. കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മേള സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗദായകരും കേരളത്തിനകത്തും പുറത്തുമുള്ള ഉദ്യോഗാർത്ഥികളും മേളയിൽ പങ്കെടുക്കും.







