കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് തീക്കോയി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികൾ കാഴ്ചവച്ചത്.
ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യം, കഥാപ്രസംഗം, ഉറുദു ഗസൽ ആലാപനം, യുപി വിഭാഗം കഥാപ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ, മലയാളം പ്രസംഗം, മോണോ ആക്ട് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കുട്ടികൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം മാർഗ്ഗംകളി, സംഘനൃത്തം, തിരുവാതിര, പരിചമുട്ട്, നാടൻ പാട്ട്, ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്ട്, മാപ്പിളപ്പാട്ട് യുപി വിഭാഗം സംഘനൃത്തം, കന്നഡ പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, നാടോടിനൃത്തം എന്നിവയിൽ എ ഗ്രേഡോടെ മികച്ച പ്രകടനം കാഴ്ചവെച്ചു.






