Hot Posts

6/recent/ticker-posts

അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കമായി


പാലാ: കേരള ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട്  ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി വി എൻ വാസവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.


പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ, പ്രൊഫ സതീഷ്കുമാർ ചൊള്ളാനി, ബിജി ജോജോ, മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കകണ്ടം, ലാലിച്ചൻ ജോർജ്, പി എം ജോസഫ്, ബിനീഷ് ചൂണ്ടച്ചേരി, സംഘാടക സമിതി ഭാരവാഹികളായ കെ അജി, കെ എസ് പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.


ആദ്യ മത്സരത്തിൽ ഇടുക്കി കണ്ണൂരിനെ (2-0) തോൽപ്പിച്ചു. തുടർന്നു നടന്ന മത്സരങ്ങളിൽ മലപ്പുറം ആലപ്പുഴയെ (3-0)  യും പരാജയപ്പെടുത്തി.

നാളെ (11/12/2022) രാവിലെ 7 ന് ആലപ്പുഴ കണ്ണൂരിനെയും 8.30 ന് മലപ്പുറം ഇടുക്കിയെയും 3 ന് കണ്ണൂർ മലപ്പുറത്തെയും 4.30 ന് ഇടുക്കി ആലപ്പുഴയെയും നേരിടും.


എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ  നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.

പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. ചാമ്പ്യൻഷിപ്പ് 17 ന് സമാപിക്കും.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ