പാലാ: മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡ് പാലായിൽ തുടങ്ങിയ സംഗീതോപകരണ വിൽപ്പന ശാലയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ മുഖ്യാതിഥികളെല്ലാം കൊച്ചു കുട്ടികളെപോലെയായി. പാലാ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ തബലയടിച്ചാണ് ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്തത്.
ഉദ്‌ഘാടകനായ തോമസ് പീറ്ററും സംഗീത ഉപകരണങ്ങളെല്ലാം ഉപയോഗിച്ചും തൊട്ടും പിടിച്ചുമെല്ലാം നോക്കുന്നുണ്ടായിരുന്നു. സന്തോഷ് മരിയസദനം മര്യസദനത്തിലെ അന്തേവാസികൾക്ക് വേണ്ടി ഒരു തബല വാങ്ങി. പണം കൈയ്യോടെ നൽകുകയും ചെയ്തു. ഉദ്‌ഘാടനം കഴിഞ്ഞതോടെ രണ്ടു യുവാക്കൾ ജെറിൻ സൂര്യയും അനക്‌സും ചേർന്ന് മാനുവൽ ട്രമ്പ്സ് ഉപയോഗിച്ചും ഗിത്താർ ഉപയോഗിച്ചും വെസ്റ്റേൺ മ്യൂസിക് അവതരിപ്പിച്ചു.
ഇതിനിടെ മൂഴയിൽ ജൂവലറിയുടെ ഓണർ ലിബി മൂഴയിൽ വന്ന് മാനുവൽ ട്രമ്പ് ഉപയോഗിക്കുവാൻ തുടങ്ങി. കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും ട്രമ്പ്സിൽ ഒരു പിടി പിടിച്ചു. മിച്ചു എന്ന പെൺകുട്ടി ഏറെ നേരം കീ ബോർഡ് വായിച്ചത് എല്ലാവരെയും ആകർഷിച്ചു. ഷോൺ പിയാനോയിൽ സംഗീത മഴ തന്നെ തീർത്തു. ആകെ കൂടി ഒരു ഉത്സവ മേളം തീർത്തു.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, ഉഴവൂർ, പൂഞ്ഞാർ ഭാഗത്ത് ഇത്തരം സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ നിലവിലില്ല. പാലായിലെയും പരിസരത്തെയും സംഗീത പ്രേമികൾക്ക് ഒരു സമ്മാനം തന്നെയാണ് ഈ സംഗീത ഉപകരണ ഷോപ്പ്.