വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റ തിരുനാളിനോടനുബന്ധിച്ച് മെയ് 1-ാം തീയതി വ്യാഴാഴ്ച ഇടവകയിലെ മുതിർന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് വയോജന ദിനം സംഘടിപ്പിക്കും.
രാവിലെ 9.00 ന് കുമ്പസാരം, 9 .45 ന് വിശുദ്ധ കുർബാന ഫാ. പോൾ ചിറപ്പുറത്ത് ഒ.എഫ്.എം. "വാർദ്ധക്യ കാലം അനുഗ്രഹീതമാക്കാൻ" എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം സെമിനാർ നയിക്കും. തുടർന്ന് കലാ-കായിക മത്സരങ്ങൾ.
പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുതിർന്നവരെ ആദരിക്കും. സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ നടക്കും.