വൈക്കം: സിവിൽ സർവീസ് പരീക്ഷയിൽ എഴുനൂറ്റിപതിനൊന്നാം റാങ്ക് നേടിയ തലയോലപ്പറമ്പ് പാലംകടവ് നിവാസിയായ ടി. എ.മുഹമ്മദ് സ്വലാഹിനെ കോൺഗ്രസ് അനുമോദിച്ചു. സ്വലാഹിൻ്റെ വസതിയിൽ നടന്ന അനുമോദന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം കെ.ഷിബു പൊന്നാടയണിയിച്ചു.
മണ്ഡലം പ്രസിഡൻ്റ് കെ. ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. വി.ടി.ജയിംസ്, വിജയമ്മ ബാബു, പി.പി.പത്മനന്ദനൻ, പി.വി.സുരേന്ദ്രൻ, കെ.കെ.രാജു, നിസ്സാർവരവുകാല, അടിയം സുനിൽ എന്നിവർ അനുമോദന പ്രസംഗം നടത്തി.
പഠനവും ജോലിയുമായി ഡൽഹിയിലായിരുന്ന മുഹമ്മദ് സ്വലാഹ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടിയതിനു ശേഷം ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. അനുമോദിക്കാൻ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾക്കും സുഹൃത്തുക്കൾളും കുടുംബാംഗങ്ങൾ മധുരം നൽകി ആഹ്ലാദം പങ്കുവെച്ചു. തനിക്ക് ലഭിക്കുന്ന പദവികൾ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി വിനിയോഗിക്കുമെന്ന് ടി.എ. മുഹമ്മദ് സ്വാലഹ് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.