Hot Posts

6/recent/ticker-posts

ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ നടത്തിവരുന്ന  വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി അവധിക്കാല സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് ഒമ്പതാം തീയതി ആരംഭിക്കുന്നു.   
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം മെയ് 9-)o തിയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഈ രംഗത്തെ പ്രഗൽഭരായ അധ്യാപകർ ഈ ഹ്രസ്വകാല സിവിൽ സർവീസ് ക്യാമ്പിന് നേതൃത്വം നൽകും. കൂടാതെ ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിലവിൽ സർവീസിൽ ഉള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരും ക്യാമ്പിൽ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കും.  വൈകുന്നേരം 5 മണിവരെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകും. തുടർന്ന് ദിവസങ്ങളിൽ  ഓൺലൈൻ ക്ലാസുകളിലൂടെ ആയിരിക്കും കോഴ്സ് പൂർത്തീകരിക്കുക. 
എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമുള്ള വിദ്യാർത്ഥികൾക്കായിരിക്കും കോഴ്സിൽ ചേരുന്നതിന് അവസരം ലഭിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, അഡ്രസ്സ്, കോൺടാക്ട് നമ്പർ, പഠിക്കുന്ന സ്കൂൾ തുടങ്ങിയ വിശദാംശങ്ങൾ 05.05.2025 നകം ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ താഴെപ്പറയുന്നവരുടെ നമ്പറുകളിൽ വാട്സ്ആപ്പ് മുഖേന നൽകേണ്ടതാണ്. 
സുജ എം. ജി: 94466 02182, പ്രിയാ അഭിലാഷ്: +91 94003 76678, സാൻജോ ഡെന്നി: +91 79026 09306 എന്നീ നമ്പറുകളിൽ ഏതിലെങ്കിലും  അറിയിക്കുക. ക്യാമ്പിലേക്ക് അപേക്ഷിക്കുന്നവരിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർത്ഥികൾക്ക്  മാത്രമായിരിക്കും കോഴ്സിൽ പ്രവേശനം ലഭിക്കുക. ഈ കോഴ്സ് തികച്ചും സൗജന്യമായിരിക്കും.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു