Hot Posts

6/recent/ticker-posts

എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കണ്ടറിഞ്ഞും ഒപ്പം കളിച്ചും ചിരിച്ചും സെൽഫി പോയിൻ്റുകളിൽ ക്ലിക്കിയും ആഘോഷത്തിൻ്റെയും കാഴ്ചാനുഭവങ്ങളുടേയും അരങ്ങും അനുഭവവുമായി എൻ്റെ കേരളം പ്രദർശന വിപണന മേള രണ്ടാം പിണറായി വിജയൻ സർക്കാർ കേരളത്തിൻ്റെ വികസന രംഗത്ത് എങ്ങനെ മാതൃകയായെന്ന് അടുത്തറിയാനും സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താനും നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിലേക്ക് എത്തുന്നത് ആയിരങ്ങൾ. 
കോട്ടയം കണ്ട ഏറ്റവും വലിയ മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രദർശന വിപണന സ്റ്റാളുകളിലും മെഗാഭക്ഷ്യമേളയിലും വൻ തിരക്കനുഭവപ്പെട്ടു. കായിക വകുപ്പ് ഒരുക്കിയ പവലിയനിൽ മുഴുവൻ സമയവും കുട്ടികൾ കളിച്ചു തിമിർത്തു. ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ വെഡിങ് ഫോട്ടോ പോയിൻ്റിലും വിർച്വൽ ബീച്ചിലും ഫോട്ടോ എടുത്ത് മുതിർന്നവരും മേള ആഘോഷമാക്കി. 
കളിമൺപാത്ര നിർമാണം നേരിട്ടു കണ്ടറിയുന്നതിനൊപ്പം സ്വയം നിർമിച്ചു നോക്കുന്നതിനും ടൂറിസം വകുപ്പിൻ്റെ പവലിയനിൽ അവസരമുണ്ട്. വെള്ളിയാഴ്ച രാവിലെ എക്‌സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും ചർച്ചയും നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ഭിന്നശേഷി കലാകാരന്മാരുടെ സംഗമം മേളയുടെ ആകർഷണമായി.  
രണ്ടാം ദിനത്തിൽ വൈകിട്ട് കലാവിരുന്നൊരുക്കിയത് കോട്ടയത്തിൻ്റെ സ്വന്തം 'അക്മ' കലാകാരന്മാരും കൊച്ചിൻ ആരോസ് താരങ്ങളും ചേർന്ന്. ഏപ്രിൽ 30 വരെ നടക്കുന്ന മേളയിലേക്കുള്ള പ്രദർശനം സൗജന്യമാണ്.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്