Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട നഗരസഭയിൽ നദീ മഴ മാപിനികൾ സ്ഥാപിക്കുന്നു



ഈരാറ്റുപേട്ട: അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ ദുരന്ത പ്രതിരോധ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല പ്രവർത്തനം നിലവിൽ വന്നു. ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ മുനിസിപ്പൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവലിന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൈമാറി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉയർന്ന നിലവാരമുള്ള ഇരുപത് മഴമാപിനികൾ വാങ്ങിയത്. 
മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിനൊപ്പം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ  മഴമാപിനികൾ സ്ഥാപിക്കുകയും മഴമാപിനി നിരീക്ഷകർക്ക് പരിശീലനം നൽകുകയും വിവരശേഖരണവും വിവരകൈമാറ്റവും വിശകലനവും മുന്നറിയിപ്പുകളും നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വടക്കേക്കര പാലത്തിൽ പുഴ മാപിനി വരയ്ക്കാനും മുനിസിപ്പാലിറ്റി തുക വകയിരുത്തിയിട്ടുണ്ട്. മഴയുടെ തീവ്രതയും ആറ്റിലെ ജലനിരപ്പും വിലയിരുത്തിയുള്ള പ്രളയ മുന്നറിയിപ്പുകളും വേനൽകാലങ്ങളിൽ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും ഇതുവഴി സാധ്യമാവുന്നുണ്ട്. വിവിധ കാലാവസ്ഥാ ഏജൻസികളുമായി ബന്ധപ്പെട്ട ശാസ്ത്ര സമൂഹവും ഈ ജനകീയ വിവരശേഖരണം പഠന ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. 
ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൽ അംഗമായ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മുൻകൈയിൽ ആരംഭിച്ച എം. ആർ. ആർ. എം നെറ്റ് വർക്ക് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യൂക്കേഷൻ സെൻ്ററാണ് ഏകോപിപ്പിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജല വിഭവ വികസന വിനിയോഗ കേന്ദ്രം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഐ.ഐ.റ്റി. എം പൂനെ തുടങ്ങി വിവിധ ഏജൻസികൾ ഈ പ്രവർത്തനത്തെ സഹായിക്കുന്നു. 
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു