Hot Posts

6/recent/ticker-posts

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം: സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ



പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.
മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾ ക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മൈലാടൂർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ബൈജു കൊല്ലംപറമ്പിൽ, കെ. കെ.രാജൻ, ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ, ഉണ്ണി കുളപ്പുറം, ബേബി വലിയകുന്നത്ത്, ഐഷാ ജഗദീഷ്, വിജി ആർ.നായർ, വിനയകുമാർ മാനസ, ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു. 
എം എൽ എ യെയും നഗരസഭാ ചെയർമാനേയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഈ വർഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച  അനന്തരം എന്ന നാടകം അരങ്ങേറി.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ