Hot Posts

6/recent/ticker-posts

'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്



പാലാ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയിൽ വിവിധങ്ങളായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുമ്പോൾ ഗ്രാമതലത്തിൽ കർഷകരെ കൂട്ടിയിണക്കി നിരവധിയായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന സഹകരണ ബാങ്കുകൾ, ഇതര ഏജൻസികൾ, കർഷക കൂട്ടായ്മകൾ എന്നിവർക്കായി നൂതന കാർഷിക കർമ്മ പരിപാടികൾ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും കോട്ടയം ജില്ലയിൽ നിലവിലുള്ള സംഘാത കർഷക സംരംഭകർക്ക്  NABARD, NCDC, SFAC, NAFED, KERALA BANK, SHM, കൃഷി, വ്യവസായ വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ കാർഷിക സംരംഭകത്വ സഹായ പദ്ധതികൾ വിശദീകരിക്കുന്നതിക്കുന്നതിനുമായുള്ള സെമിനാർ ഏപ്രിൽ 29 ന് (ചൊവ്വാഴ്ച) രണ്ടു മണിക്ക് കോട്ടയത്തു നടക്കും. 
കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കും. നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ്, കേരളാ ബാങ്കിൻ്റെ കൃഷി, അനുബന്ധ മേഖലകളുടെ റിസ്സോഴ്സ് പേഴ്സൺ ഷാജി സഖറിയ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി. ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, നീലൂർ ബാങ്ക് & നീലൂർ എഫ്.പി.സി പ്രസിഡൻ്റ് മത്തച്ചൻ ഉറുമ്പുകാട്ട്, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ തുടങ്ങിയവർ ക്ലാസ്സ് നയിക്കും.  
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഹകരണ സംഘങ്ങൾ, കർഷക സംരംഭക കൂട്ടായ്മകൾ, കർഷക ഉൽപ്പാദക കമ്പനികൾ, ഉൽപാദക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:  9961668240.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം