സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് മൂന്ന് പവന്‍ സ്വർണം കവര്‍ന്നു. മാലയെടുത്ത് കടയില്‍നിന്ന് ഇറങ്ങിയോടി സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്‌ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്.
രണ്ടാഴ്ച മുന്‍പ് പാമ്പാടിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇയാള്‍ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.