കോട്ടയം ബസേലിയോസ് കോളേജ് സംഘടിപ്പിച്ച All Kerala NCC Fest EKTA 2023 ല് പാലാ സെൻ്റ് തോമസ് കോളേജ് വിജയികളായി.10 ഇൽ അധികം കലാലയങ്ങളെ പിന്തള്ളിയാണ് എൻസിസി നേവൽ വിങ് ഒന്നാം സ്ഥാനം നേടിയത്.
16 K എൻസിസി ബറ്റാലിയൻ കോട്ടയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ബസേലിയോസ് കോളേജിലെ എൻസിസി യൂണിറ്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എൻസിസി ഫെസ്റ്റ്, കേഡറ്റുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.16 കേരളാ എൻസിസി ബറ്റാലിയൻ കമാണ്ടിങ് ഓഫീസർ കേണൽ ദാമോദരൻ എൻസിസി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കലാപരമായും, കായികപരമായും നടന്ന നിരവധി മത്സരങ്ങൾക്ക് ഒടുവിലാണ് എൻസിസി നാവിക വിഭാഗത്തിന്റെ വിജയം. ഏക്താ എൻസിസി ഫെസ്റ്റിൽ സീനിയർ വിഭാഗം മികച്ച കേഡറ്റ് ആയി നേവൽ വിഭാഗത്തിൽ നിന്നും വിശ്വജിത്ത് വിജയിയായി,കൂടാതെ ഗാർഡ് ഓഫ് ഹോണർ മത്സരത്തിലും, സ്പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും രണ്ടാം സ്ഥാനവും നേടിയാണ് എൻസിസി നേവൽ വിഭാഗം വിജയികളായത്.
നിരവധി ആർമി യൂണിറ്റുകളോട് മത്സരിച്ചു ചാമ്പ്യൻഷിപ് സ്വന്തമാക്കിയ നേവൽ വിഭാഗത്തിന്റെ പ്രകടനം എൻസിസി ഫെസ്റ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നേവൽ വിങ് കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി,പെറ്റി ഓഫീസർ കേഡറ്റ് അഭിജിത് പി അനിൽ,ലീഡിംങ് കേഡറ്റ് വിശ്വജിത്ത് എന്നിവർ NCC ഫെസ്റ്റിന് നേതൃത്വം നൽകി.
കോളജ് പ്രിൻസിപ്പൽ ഡോ.ജയിംസ് ജോൺ മംഗലത്ത്,വൈസ് പ്രിൻസിപ്പാൾ മാരായ ജോജി അലക്സ്, സോ.ഡേവിസ് സേവ്യർ, കേളേജ് ബർസാർ റവ. ഫാ മാത്യൂ ആലപ്പാട്ടു മേടയിൽ നേവൽ വിങ് ANO ഡോ. അനീഷ് സിറിയക്ക് എന്നിവർ അനുമോദന യോഗത്തിൽ നേവൽ വിഭാഗം കെഡറ്റുകളെ അഭിനന്ദിച്ചു.