Hot Posts

6/recent/ticker-posts

കൊഴുവനാലിൽ പഞ്ചായത്ത് വക ആംബുലൻസ് നോക്കുകുത്തി; സെക്രട്ടറി ഫോണെടുക്കില്ലെന്നും ആക്ഷേപം



കൊഴുവനാൽ: അത്യാവശ്യകാര്യത്തിന് വിളിച്ചാൽ പോലും പഞ്ചായത്ത് സെക്രട്ടറി ഫോൺ എടുക്കുന്നില്ലെന്നു പരാതി. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് ബി യാണ് സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചത്. 


പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഓടുന്നുണ്ട്. മറ്റൊരു ആംബുലൻസിനു ഡ്രൈവർ നിലവിലില്ല. അതിനാൽ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്ത് ഡ്രൈവറെ വിളിച്ചു. ആംബുലൻസിൻ്റെ താക്കോലും മറ്റൊരു സ്ഥലത്തായിരുന്ന  അദ്ദേഹത്തിൻ്റെ കൈയ്യിൽ ആയിരുന്നു.



തുടർന്നു താക്കോൽ വാങ്ങാൻ ഡ്രൈവറുടെ അടുത്തേയ്ക്ക് പുറപ്പെട്ടു പകുതിയായപ്പോൾ  സെക്രട്ടറി പറയാതെ താക്കോൽ നൽകില്ലെന്നു ഡ്രൈവർ വിളിച്ചു പറഞ്ഞു. ഇതേത്തുടർന്നു സെക്രട്ടറിയെ പലതവണ വിളിച്ചെങ്കിലും ഫോണിൽ കിട്ടാത്തതിനാൽ തിരികെ പോരുകയും മറ്റൊരു ആംബുലൻസ് വാടകയ്ക്കെടുത്ത് രോഗിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് രാജേഷ് പറയുന്നു.



സെക്രട്ടറിയുടെ നടപടിയും ഡ്രൈവറുടെ നടപടിയും അംഗീകരിക്കാനാവില്ല. ഇതിനെതിരെ വകുപ്പ് മന്ത്രി, എം എൽ എ, പഞ്ചായത്ത് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകുമെന്ന് രാജേഷ് ബി പറഞ്ഞു. അടിയന്തിരമായി ആംബുലൻസിനു ഡ്രൈവറെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 


പഞ്ചായത്തിൻ്റെ ആംബുലൻസ് ഒരു പ്രയോജനവുമില്ലാതെ കിടന്നിട്ടും ഡ്രൈവറെ നിയോഗിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും വൈസ് പ്രസിഡൻ്റ് കുറ്റപ്പെടുത്തി.








Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"