Hot Posts

6/recent/ticker-posts

പോലീസ് കൈമലർത്തി; ഉപേക്ഷിക്കപ്പെട്ട ഇരുചക്രവാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് നഗരസഭ കൗൺസിലർ കണ്ടെത്തി



പാലാ: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തെക്കുറിച്ച് പോലീസിൽ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ നഗരസഭാ കൗൺസിലർ സ്വന്തം നിലയിൽ  അന്വേഷണം നടത്തിയപ്പോൾ മോഷണം പോയ ഇരുചക്രവാഹനമാണെന്നു കണ്ടെത്തി.


പാലാ നഗരസഭാ കൗൺസിലർ സിജി ടോണിയുടെ ജാഗ്രതയിലാണ് വാഹനം മോഷണം പോയതാണെന്നു കണ്ടെത്താനായത്. പത്തു ദിവസം മുമ്പാണ് സിജിയുടെ വീടിൻ്റെ എതിർവശത്ത് പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനി ഭാഗത്ത് KL33 K5434 ഹീറോ ഗ്ലാമർ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 



രണ്ടു ദിവസമായി ബൈക്ക് അതേ നിലയിൽ തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമായില്ല. 



ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനോട് വിവരം പറയുകയും എബി ഉടമയുടെ ഫോൺ നമ്പരും വിലാസവും കണ്ടെത്തി നൽകുകയും ചെയ്തു. വാഴൂർ തൂങ്കുഴിയിൽ ജസ്റ്റിൻ ടി കുരുവിളയാണ് ഇരുചക്രവാഹനത്തിൻ്റെ രജിസ്‌ട്രേർഡ് ഉടമ. 


ഇദ്ദേഹത്തിൻ്റെ നമ്പരിൽ വിളിച്ചപ്പോഴാണ് ഇരുചക്രവാഹനം മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച് പൊൻകുന്നം പോലീസിൽ പരാതി നൽകിയിരുന്നതായും പറഞ്ഞത്. കഴിഞ്ഞ മൂന്നിന് രാത്രി പൊൻകുന്നത്ത് പാഴ്സൽ വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
എന്താണ് ചിത്രവധക്കൂട്?
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു