Hot Posts

6/recent/ticker-posts

വനിതാദിനത്തിൽ സ്ത്രീകൾക്ക് സമ്മാനവുമായി കൊച്ചി മെട്രോ



കൊച്ചി: വനിതാ ദിനമായ ബുധനാഴ്ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് യാത്ര ചെയ്യാം. മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും ഈ തുകയ്ക്ക് യാത്ര ചെയ്യാനാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചു.


മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും വനിതാ ദിനത്തിൽ നടക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.15-ന് കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.


ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം. ഈ വെൻഡിങ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും.



നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. ഇലക്ട്രോണിക് വേസ്റ്റും റീസൈക്കിൾ ചെയ്ത അലുമിനിയം, പ്ലാസ്റ്റിക് വേസ്റ്റും ഉപയോഗിച്ചാണ് നെക്സോറ അക്കാദമിയിലെ വിദ്യാർഥികൾ ചെലവു കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമിച്ചത്.










Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു