Hot Posts

6/recent/ticker-posts

എ ഐ വൈ എഫ് സംസ്ഥാന ജാഥക്ക് പാലായിൽ ഊഷ്മള വരവേൽപ്പ്




പാലാ: കേന്ദ്ര - പൊതുമേഖല സ്ഥാപനങ്ങളിൽ നിയമന നിരോധനം ഏർപ്പെടുത്തിയും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് വില്പന നടത്തിയതിന്റെ ഫലമായി യുവാക്കൾക്ക് ലഭിക്കേണ്ട സ്ഥിരം ജോലി സാദ്ധ്യതകൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നഷ്ടപ്പെടുത്തി ഇന്ത്യയിൽ യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ അഭിപ്രായപ്പെട്ടു. 


സേവ് ഇന്ത്യ ചെയിഞ്ച് ഇന്ത്യ, ഒരുമിച്ചു നടക്കാം വർഗ്ഗീയതക്കെതിരെ, ഒരുമിച്ച് പോരാടാം തൊഴിലിനു വേണ്ടി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി ആരംഭിച്ച രണ്ടു ജാഥകളിൽ സംസ്ഥാന സെക്രട്ടറി റ്റി റ്റി ജിസ്‌മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥയുടെ ജില്ലയിലെ പര്യടനത്തിന്റെ  സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കൊഴുവനാലിൽ നടന്ന സ്വീകരണ സമ്മേളനം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.      




യോഗങ്ങളിൽ ജാഥ ക്യാപ്റ്റൻ റ്റി റ്റി ജിസ്‌മോൻ, സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ മോഹൻ ചേന്നംകുളം, ജോൺ വി ജോസഫ്, എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ, വൈസ് ക്യാപ്റ്റന്മാരായ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ, ജാഥ ഡയറക്റ്റർ അഡ്വ ആർ ജയൻ, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി,മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, അഡ്വ റ്റി പി പ്രദീപ്‌, അഡ്വ എം എ ഷാജി, റ്റി റ്റി തോമസ്, കെ അജിത്, അനു ബാബു തോമസ്,  എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അഡ്വ പി ആർ തങ്കച്ചൻ, പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.  

എം റ്റി സജി, പി അജേഷ്, ജോമോൻ ജോണി, എൻ എസ് സന്തോഷ്‌കുമാർ, പി എൻ പ്രമോദ്, കെ ബി അജേഷ്, സലിൻ റ്റി ആർ, പി കെ സോജി, കെ കെ അനിൽ കുമാർ, കെ പി സുരേഷ്, വി റ്റി ജോസ്, അമൽ സോജി, പ്രജിത് നാരായണൻ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. ജാഥ ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി