Hot Posts

6/recent/ticker-posts

ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നു




മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന് ശേഷം ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പ്രണയകഥയാണ്.


കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് മണിരത്‌നമിപ്പോള്‍. ജയമോഹനും മണിരത്‌നവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 


1987 ല്‍ റിലീസ് ചെയ്ത നായകന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിക്രം-ഐശ്വര്യ ജോഡി ചിത്രം ആരംഭിക്കുന്നത്.




2010 ല്‍ പുറത്തിറങ്ങിയ രാവണനിലും അതിന്റെ ഹിന്ദി പതിപ്പായ രാവണിലുമാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വീരയ്യ എന്ന നക്‌സലൈറ്റിന്റെ കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചപ്പോള്‍ രാഗിണി സുബ്രഹ്മണ്യം എന്ന കഥാപാത്രമായി ഐശ്വര്യയെത്തി. 

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു