സില്ലിഗുരിയിൽനിന്ന് ഗാളിയഗഞ്ചിലുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി അംബുലൻസ് ഡ്രൈവർ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സില്ലിഗുരി നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ ആഷിം ദേബ്ശർമ്മയുടെ മകൻ ചികിത്സയിലായിരുന്നു.
ഇവിടെ ചികിത്സയ്ക്കായി 16,000 രൂപയോളം ആഷിം ചെലവാക്കിയിരുന്നു. "കൈവശം ഇനിയും പണമില്ലാത്തിനാലാണ് ആരുമറിയാതെ ബാഗിൽ മൃതദേഹം ഒളിപ്പിച്ച് സഞ്ചരിക്കേണ്ടി വന്നത്. സർക്കാരിന്റെ 102 ആംബുലൻസ് സർവീസിലാണ് സേവനത്തിനായി ബന്ധപ്പെട്ടത്. എന്നാൽ, മൃതദേഹം കൊണ്ടുപോകാനില്ല, ഇതിന് പണം ആവശ്യപ്പെടുകയായിരുന്നു"- ആഷിം ദേബ്ശർമ്മ പറഞ്ഞു.





