പാലാ എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ പാലാ നഗരസഭാ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേമ്പറിലാണ് യോഗം നടന്നത്. യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം, പാലാ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ജിനു ആനി ജോസ്, കെ. ഫോൺ ജില്ലാ കോഡിനേറ്റർ നിതിൻ ഐസക്, കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം, ജോയിന്റ് ബി. ഡി. ഒ സുജയാ ആർ, പ്ലാൻ ക്ലാർക്ക് ലത വി കെ, ഐ കെ എം ടി ഒ അനൂപ്. സി, എന്നിവർ പങ്കെടുത്തു.
ജൂൺ 5ന് 3 മണിക്ക് കെ. ഫോൺ കണക്ഷൻ പദ്ധതി ഉദ്ഘാടന പരിപാടികൾ പാലാ നിയോ ജകമണ്ഡലത്തിൽ ഔപചാരികമായി നടത്തുന്നതിന് വേദി ആയി ളാലം എൽ പി സ്കൂൾ തിരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു.