Hot Posts

6/recent/ticker-posts

പാലായിൽ സീബ്ര ലൈനുകൾ തെളിഞ്ഞു തുടങ്ങി




പാലാ: ജൂൺ 1-നു സ്കൂളുകൾ തുക്കാൻ ഇരിക്കെ റോഡ് മുറിച്ചു കടക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെ സമീപത്തെ റോഡുകളിൽ സീബ്ര ലൈനുകൾ തെളിക്കുന്ന നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു. 

സ്കൂളുകൾക്ക് സമീപം മാഞ്ഞു പോയ സീബ്ര ലൈനുകൾ വരയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി  ജോസ് കെ മാണി എം.പി മുഖേന  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 



ഈ ആവശ്യത്തിന് അനുകൂലമായ നടപടികൾ സ്വീകരിച്ച സർക്കാറിനു അഭിവാദ്യങ്ങൾ അർപ്പിച്ചു. യോഗത്തിൽ ആൽവിൻ ഞായർകുളം, ക്രിസ്റ്റോം കല്ലറയ്ക്കൽ, ജോൺ തോമസ് വരകുകാലായിൽ, ഫിനോബിൻ പൊന്നുംപുരയിടം, നോയൽ ഫിലിപ്പ്, നിധിൻ, ജോയൽ തുടങ്ങിയവർ സംസാരിച്ചു.






Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം