തൊടുപുഴ: പ്രവിശ്യാ ഡി.സി.എൽ ബാഡ്മിൻറ്റൺ ടൂർണമെൻ്റ് (ഡബിൾസ്) ഫോർകോർട്ട് ബാഡ്മിൻറ്റൺ സ്റ്റേഡിയത്തിൽ നടത്തി. മുൻ ദേശീയ സ്കൂൾ ഗെയിംസ് മെഡൽ ജേതാവ് സുബേദാർ എബിൻ ജോയി ഉദ്ഘാടനം ചെയ്തു.

പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ പി. ജോസഫ്, റിസോഴ്സ് ടീം കോ- ഓർഡിനേറ്റർ തോമസ് കുണിഞ്ഞി എന്നിവർ പ്രസംഗിച്ചു. 

പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ റോസ് ജോജിയും എയ്ഞ്ചൽ റോസ് ജോജിയും പ്രതിനിധീകരിച്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ കിരീടം നേടി. ഡിനു ജോർജ് & ഡിറോൺ ജോസഫ് റോബി ടീം പ്രതിനിധാനം ചെയ്ത പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിനാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം. നന്മ ലാലു & ഹുദാ ഫാത്തിമ പി. ആർ ടീം (സെൻറ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് മുവാറ്റുപുഴ), നാരായണൻ അബി & ജോർജ് തോമസ് ടീം (വിമല പബ്ലിക് സ്കൂൾ തൊടുപുഴ) എന്നിവർ രണ്ടാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
തൊടുപുഴ കോ - ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ നിഹാൽ അർഷാദ് & വിശ്വജിത്ത് എം ടീമും തൊടുപുഴ വിമലയിലെ ഹന്ന മരിയ ബിബിൻ & അന്ന സി പ്രജീഷ് ടീമും മൂന്നാം സ്ഥാനങ്ങൾ നേടി. അറക്കുളം സെൻറ് മേരീസ്, കരിമണ്ണൂർ നിർമല, നാകപ്പുഴ സെൻറ് മേരീസ്, മീൻമുട്ടി മാർ മാത്യൂസ് എന്നീ സ്കൂൾ ടീമുകൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ ലഭിച്ചു.
സമാപന സമ്മേളനത്തിൽ ബാഡ്മിൻ്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിലേഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ സമ്മാന വിതരണം നടത്തി. ബിബിൻ ജോസ്, ബിജോയി തോമസ്, ഇമിൽ ക്രിസ്റ്റി സൈമൺ, മെറിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.