Hot Posts

6/recent/ticker-posts

'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു

അയർക്കുന്നം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ അയർക്കുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പള്ളം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന റെഡി റ്റു കുക്ക് - പഴം, പച്ചക്കറി സ്റ്റാളിൻ്റെയും അനുബന്ധ സംരംഭങ്ങളുടെയും സംയുക്‌ത ഉദ്ഘാടനം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു. 
അയർക്കുന്നം പുതുമന ബിൽഡിങ്ങിലുള്ള സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം പദ്ധതിരേഖ അവതരിപ്പിച്ചു.
      
പള്ളം എഫ്.പി.ഒ പ്രസിഡൻ്റ് ജയിംസ് പുതുമന, പഞ്ചായ ത്ത് പ്രസിഡൻ്റ് സീന ബിജു നാരായണൻ, ജില്ലാ പഞ്ചായ ത്തംഗം റെജി എം ഫിലിപ്പോസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു പുതു പ്പറമ്പിൽ, ലിസമ്മ ബേബി, സുജാത ബിജു, ഗ്രാമ പഞ്ചായത്തംഗം ഷീനാ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി. പത്മനാഭൻ, ജോയി കൊറ്റം, ജോസഫ് ചാമക്കാല, സിബി താളിക്കല്ല്, ജെ. സി. തറയിൽ, രവിക്കുട്ടൻ പാണിശ്ശേരിൽ, എഫ്.പി.ഒ സെക്രട്ടറി കെ.കെ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

നാഷണൽ കോ- ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ എൻ.സി.ഡി.സി ൻ്റെ നേതൃത്വത്തിൽ ക്ലസ്റ്റർ ബെയ്സ്ഡ് ബിസിനസ്സ് ഓർഗനൈസേഷൻ സി.ബി.ബി.ഒ ആയ പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അയർക്കുന്നത്ത് പള്ളം ബ്ലോക്ക് തല എഫ്.പി.ഒ ആരംഭിച്ചത്. 


ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി എഫ്.പി.ഒ യിലെ വനിതകൾക്കായി അനുവദിച്ചതാണ് റെഡി റ്റു കുക്ക് - പഴം പച്ചക്കറി സ്റ്റാൾ. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇൻഡ്യ - എം.പി.ഐ-യുടെ മാംസോൽപ്പന്നങ്ങളും മൽസ്യഫെഡിൻ്റെ ഉൽപ്പന്നങ്ങളും വിഷരഹിതമായ നാടൻ ഭക്ഷ്യോൽപ്പന്നങ്ങളും പച്ചക്കറി തൈകൾ തുടങ്ങി നാടൻ, വിദേശ ഫലവൃക്ഷ തൈകളും ഇവിടെ ലഭ്യമാണ്.
Reactions

MORE STORIES

കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു