തീക്കോയി: പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ.

വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം മധ്യതിരുപതാംകൂറിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചു. 

വഞ്ചിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് ഇനി തിരികെയില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കേരള കോൺഗ്രസിന് പ്രബലമായ സ്ഥാനവും അംഗീകാരവും ഉണ്ടെന്നും പാർട്ടി പ്രതിനിധാനം ചെയ്യുന്ന കർഷകരുടെയും അധ്വാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ ഇടതുമുന്നണി ഉയർത്തിപ്പിടിക്കും എന്നും കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉണ്ടായിട്ടുള്ള വികസന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ പറഞ്ഞു. വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് നുണയും വിദ്വേഷപ്രചരണവും തൊഴിലാക്കിയവർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ സാജൻ കുന്നത്ത്, സണ്ണി വടക്കേ മുളഞ്ഞാൽ, അഡ്വ ജസ്റ്റിൻ ജേക്കബ്, കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, അമ്മിണി തോമസ്, ബാബു വർക്കി മേക്കാട്ട്, ഡേവിസ് പാംമ്പ്ലാനിയിൽ, ജോസ് കാനാട്ട്, ജോസഫ് ചെങ്ങഴേരിൽ, ജോസുകുട്ടി കലൂർ, ജോസുകുട്ടി വെട്ടിക്കൽ, ടി കെ ബാലകൃഷ്ണൻ, ജോസ് മുത്തനാട്ട്, ജോജോ പുന്നപ്ലാക്കൽ, രോഷ്നി ടോമി, ജോളി സെബാസ്റ്റ്യൻ, സണ്ണി കണിയാംകണ്ടം, ബിനോയി ഇലവുങ്കൽ, വർക്കിച്ചൻ മാന്നത്ത്, സണ്ണി മണ്ണാറകം, സജി വടക്കേൽ, അഡ്വ ഷെൽജി തോമസ് എന്നിവർ പ്രസംഗിച്ചു.