Hot Posts

6/recent/ticker-posts

ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു

കടുത്തുരുത്തി: ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയുടെ കാർഷികോൽപ്പന്ന വിപണന കേന്ദ്രം കടുത്തുരുത്തി അരുണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. വിപണനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമവും ഉദ്ഘാടനവും മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു. 
ഫാത്തിമാപുരം പള്ളി വികാരി ഫാ. മാത്യു തേവർകുന്നേൽ, ജയ്ഗിരി പള്ളി വികാരി ഫാ. തോമസ് മലയിൽ പുത്തൻപുര, പി.എസ്. ഡബ്ലിയു.എസ് സോണൽ അസി.ഡയറക്ടർ ഫാ. ആൻ്റണി ഞരളക്കാട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉൽപ്പന്നങ്ങളുടെ ആദ്യവിൽപ്പന മുൻ പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് അരുണാശ്ശേരിക്കു നൽകികൊണ്ട് നിർവ്വഹിച്ചു. നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. 
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം ആശംസകൾ നേർന്നു. കമ്പനി ചെയർമാൻ ജോസ് കെ ജോർജ് കുരിശുമമൂട്ടിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സിറിയക് ജോസഫ്, ഡയറക്ടർബോർഡംഗങ്ങളായ ജെയിംസ് പി ഉള്ളാട്ടിൽ ജെസറ്റിൻ കുര്യൻ ജോയി ജോസഫ് പഴേകാല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. പാലാ വൈക്കം റൂട്ടിൽ കപ്പുംതല ജംഗഷൻ സമീപം അരുണാശ്ശേരി കവലയ്ക്കു സമീപമുള്ള അരുണാശ്ശേരിൽ ബിൽഡിങ്ങിലാണ് കാർഷിക വിപണി പ്രവർത്തിക്കുന്നത്.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി