പാലാ: പാലായിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഇന്ന് (ഒക്ടോബർ 9) വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

ഇന്നലെ (ഒക്ടോബർ 8) എസ്എഫ്ഐ വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡിനുള്ളിൽ കയറി സ്വകാര്യ ബസ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്. 

നേരത്തെ എസ്.എഫ്.ഐക്കാരിയായ വിദ്യാർത്ഥിനിക്ക് കൺസഷൻ നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു. അതിനെ തുടർന്ന് ബസ് പാലായിലെത്തിയപ്പോൾ ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു.