Hot Posts

6/recent/ticker-posts

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം

പാലാ: ബസ് ജീവനക്കാരും എസ്.എഫ്.ഐ ക്കാരും തമ്മിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സംഘർഷം. നേരത്തെ എസ്.എഫ്.ഐക്കാരിയായ വിദ്യാർത്ഥിനിക്ക് കൺസഷൻ നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു.
അതിനെ തുടർന്ന് ബസ് പാലായിലെത്തിയപ്പോൾ ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇതിനെതിരെ ഇന്ന് വൈകിട്ട് പ്രതിഷേധയോഗം നടത്തി കൊണ്ടിരിന്നപ്പോഴാണ് എസ്.എഫ്.ഐ ക്കാർ ബസ് ജീവനക്കാരെ മർദ്ദിച്ചത്.
   
പോലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് സംഭവം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ലാലിച്ചൻ ജോർജ്, പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, റ്റുബി, എഡ്വിൻ, വൈഷ്ണവി എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Reactions