പാലാ: പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങൾ പൂര്‍ത്തിയായി.

ഒക്ടോബര്‍ 23 ന് വൈകിട്ട് 4.00 മണിക്ക് ബിഷപ് വയലില്‍ ഹാളില്‍ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളത്തില്‍ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന്‍, സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, എം.പി.മാരായ ജോസ് കെ. മാണി,
ഫ്രാൻസിസ് ജോർജ്, മാണി സി. കാപ്പന്‍ എം.എല്‍.എ., പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കും.