Hot Posts

6/recent/ticker-posts

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്

തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, റോവർ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും, കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ബിനു വി എൽ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. 
     
ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ നവീൻ ജോർജ്, പിടിഎ പ്രസിഡന്റ് ജോമോൻ പോർക്കാട്ടിൽ, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡൈനോ ജയിംസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോണി തോമസ്, റോവർ സ്കൗട്ട് ലീഡർ ജയ്മോൻ കെ കുര്യൻ, ഗൈഡ് ക്യാപ്റ്റൻ അനു ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ആമോദ് മാത്യു, ഡോക്ടർ ജോജി, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു.
Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ