പാലാ: പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പാലാ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുന്നതിനായി യോഗം ചേർന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് മോൻസി ജോസ് സ്വാഗതം ആശംസിച്ചു. മാതൃസംഗം പ്രസിഡന്റ് സൗമ്യ ബൈജു, പിടിഎ വൈസ് പ്രസിഡന്റ് മഞ്ജു രാഹുൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സാനു പി ബി, ദിലീപ് കുമാർ കെ, മാതൃസംഗം അംഗങ്ങളായ അപ്സര സുരേഷ്, ലിൻസി ലൂക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അധ്യാപികമാരായ സിമി കുര്യാക്കോസ്, നയന ജേക്കബ്, മനു മോൾ കെ ജി, സുബിത സുരേന്ദ്രൻ, രാജി കെ ആർ, ബിന്ദു ജോൺ, താരാ ജോർജ്, പൊന്നമ്മ കെ ററി, പ്രശാന്ത് പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
