Hot Posts

6/recent/ticker-posts

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലയില്‍



രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.


ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേകാലയളവില്‍ 8.51 ശതമാനത്തില്‍നിന്ന് 9.81ശതമാനവുമായി. ഗ്രാമങ്ങളിലാകട്ടെ 7.47 ശതമാനത്തില്‍നിന്ന് 7.43 ശതമാനമായി കുറയുകയും ചെയ്തു.


ഏപ്രിലില്‍ രാജ്യത്തെ തൊഴില്‍ ശക്തി 2.55 കോടി വര്‍ധിച്ച് 46.76 കോടിയായി. 2.21 കോടി തൊഴിലവസരങ്ങള്‍ ലഭ്യമായതിനാല്‍ ഇവരില്‍ 87ശതമാനം പേര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഏപ്രിലിലെ തൊഴില്‍ നിരക്ക് 38.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. തൊഴില്‍തേടാനുള്ള ജനങ്ങളുടെ സന്നദ്ധതയില്‍ വര്‍ധനവുണ്ടായതായും സിഎംഐഇ മേധാവി മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ