Hot Posts

6/recent/ticker-posts

പിന്നോക്ക വിഭാഗ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ വേണം- ജോസ് കെ.മാണി എം.പി




പാലാ: പിന്നോക്ക സമൂഹത്തിന് കൂടുതൽ ക്ഷേമം ഉറപ്പാക്കുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ടെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. പിന്നോക്ക ക്ഷേമത്തിനു വേണ്ടി കർഷക തൊഴിലാളി പെൻഷൻ മുതൽ കാരുണ്യാ ചികിത്സാ പദ്ധതി വരെയുള്ള പദ്ധതികളും അസംഘടിത സമൂഹങ്ങൾക്കായി ക്ഷേമനിധികളും നടപ്പാക്കിയത് കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. 


ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ ജയന്തി ആഘോഷ സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ദളിത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ അള്ളുംപുറം അദ്ധ്യക്ഷത വഹിച്ചു.






സർക്കാർ ജോലിക്കായുള്ള സംവരണ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു. വൈക്കത്ത് സവർണ്ണ പീഡനത്തിന് ഇരയായ ദളിത് വിഭാഗക്കാരനായ ആമയാടി തേവന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. 




അഡ്വ:ജോസ് ടോം, ബേബി ഉഴുത്തുവാൽ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിജു സെബാസ്റ്റ്യൻ, മഞ്ജു ബിജു, കെ പി .പീറ്റർ, കെ കെ ബാബു, സിബി അഗസ്റ്റിൻ, സനിൽ പാല, ചെങ്ങളം ജോർജ്, ലാലു മലയിൽ, രാജു കുഴിവേലി, ജോസുകുട്ടി പൂവേലി, ജയ്സൺ മാന്തോട്ടം, മാത്യു കുട്ടി കുഴിഞ്ഞാലി, ജോർജ് വേരാനാകുന്നേൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Reactions

Post a Comment

0 Comments

MORE STORIES

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
കോവിഡ് സിനിമയാകുന്നു
ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം