Hot Posts

6/recent/ticker-posts

പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്


പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ് 

പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി‌ ഫാ. തോമസ് ആറ്റുചാലിലിനെ പള്ളിമുറ്റത്ത്വച്ച് അക്രമിക്കുകയും ബൈക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.



പള്ളി കോമ്പൗണ്ടിന് ഉള്ളിൽ നടന്ന സംഭവം തീക്കളിയാണെന്നും മതസൗഹാർദത്തിന് ഭംഗം വരുത്തുന്നതുമാണെന്നും യോ​ഗം വിലയിരുത്തി. പുറത്തു നിന്ന് എത്തി അഴിഞ്ഞാടുന്ന സംഘടിത ലഹരി മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.

പള്ളി കോബൗണ്ടിലും പരിസരത്തും അച്ചടക്കവും മാന്യതയും ഉറപ്പുവരുത്തുക, തിരുക്കർമ്മങ്ങൾ ഭംഗിയായി നടത്തുക എന്നത് വൈദികരുടെ ദൗത്യമാണ് അത് അവർ നിർഭയം തുടരും. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.


അധികൃതർ നിഷ്ക്രിയമായാൽ അതിശക്തമായ ബഹുജന മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് കത്തോലിക്കാ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിച്ചു.

റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, സാജു അലക്സ്, ജോൺസൺ വീട്ടിയാങ്കൽ, പയസ്സ് കവളംമാക്കൽ, ജോർജ് തൊടുക, ജോഷി പള്ളിപറമ്പിൽ എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ