Hot Posts

6/recent/ticker-posts

പൂഞ്ഞാർ പള്ളിമുറ്റത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ കേസ്


പൂഞ്ഞാർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധം ഉയർത്തിയ കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദിച്ചു എന്ന കാരണത്താലാണ് കേസ് എടുത്തിട്ടുള്ളത്. ഈരാറ്റുപേട്ട സ്വദേശി ശിഹാബ് ഒ. എസ് എന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറിന്റെ പരാതിയിൽമേൽ ആണ് 5 വിശ്വാസികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.



പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് തങ്ങളോരോരുത്തരും ടി സംഘത്തിലെ അംഗങ്ങളാണെന്ന അറിവോടും കൂടി 23.02.2024 തിയതി വൈകി‌ട്ട് 5.15 മണിയോടെ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ ഗ്രൗണ്ടിൽ നിന്ന് ടി സ്ഥലത്തുണ്ടായ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യനെത്തിയ ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പഷ്യൽബ്രാഞ്ച് ഫീൽഡ് ഉദ്യോഗസ്ഥനായ ശിഹാബ് ഒ എസ് നെ ഇവൻ ഈരാറ്റുപേട്ടക്കാരനാണെന്നും

പള്ളിയിലെ വിവരങ്ങൾ ചോർത്താൻ വന്നതാണെന്നും പറഞ്ഞ് അസഭ്യവാക്കുകൾ വിളിച്ചുകൊണ്ട് തലയുടെ പുറകിലും പുറത്തും കൈ കൊണ്ട് അടിച്ച് വേദനിപ്പിച്ചും ജീപ്പിൽനിന്നും കൈയ്യിൽപിടിച്ച് വലിച്ചിറക്കാൻ ശ്രമിച്ചു എന്നും സംഭവം കണ്ട് പിടിച്ചുമാറ്റാൻ വന്ന പാലാ Dysp യുടെ ഡ്രൈവറെ തള്ളിമാറ്റി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുമാണ് എഫ്ഐആറിലുള്ളത്.

അതേസമയം അക്രമികളായ മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട 27 പേരിൽ 10 പേരെ ഏറ്റുമാനൂർ ജുവനൈൽ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തി ആവാത്ത കാരണത്താൽ ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ചങ്ങനാശ്ശേരിയിൽ മജിസ്ട്രറ്റിന് മുമ്പിൽ ഹാജരാക്കും.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ